പത്തനംതിട്ട: ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ഇന്ന് രാവിലെ 10ന് പത്തനംതിട്ട തൈക്കാവ് സർക്കാർ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.ജെ.മണികണ്ഠൻ, ഡോ.ജിനു.ജി തോമസ്, സജിനി മോഹൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പേവിഷരോഗ പ്രതിരോധം, വളർത്തുമൃഗങ്ങളോടുള്ള സുരക്ഷിത ഇടപെടൽ, പേവിഷബാധയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ, പ്രഥമ ശുശ്രൂഷ, പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |