
കുമ്പനാട് : വൈസ് മെൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോയിപ്രം പഞ്ചായത്തിന്റെയും കോയിപ്രം മൃഗാശുപത്രിയുടെയും സഹകരണത്തോടെ മൂന്നിന് വളർത്തു നായ്ക്കൾക്കുള്ള കുത്തിവയ്പ്പ് നൽകും. സീനിയർ വെറ്റിനറി സർജൻ ഡോ.പി.എസ്.സതീഷ്‌കുമാർ നേതൃത്വം നൽകും. കുത്തിവയ്പ്പ് നൽകുന്ന സ്ഥലങ്ങൾ : രാവിലെ 8ന് മുട്ടുമൺ വടക്കേപ്പറമ്പിൽ, 9.15ന് ഗ്രേസ് മൗണ്ട് സ്‌കൂളിന് സമീപം, 9.40ന് വട്ടക്കോട്ടാൽ എൽ.പി സ്‌കൂളിന് സമീപം, 10.10ന് കുമ്പനാട് വൈസ് മെൻസ് ക്ലബ്, 10.50ന് നെല്ലിമല കൊച്ചാലുമൂട് സ്റ്റാർ ക്ലബ്, 11.40ന് കടപ്ര ഡൈമുക്ക് പകൽവീട്, 12.20ന് പൂവത്തൂർ ഹോമിയോ ക്ലിനിക്കിന് സമീപം,12.50ന് കൂർത്തമല മട്ടയ്ക്കൽ കുടുംബയോഗം ഹാൾ. ഫോൺ : 9747183510.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |