SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

സ്വാഗതസംഘം രൂപീകരിച്ചു

sangh

പത്തനംതിട്ട : അടുത്ത വർഷം ജനുവരി 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം ഫെറ്റോ ജില്ലാസെക്രട്ടറി രതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.എസ്.ഭദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ബി.നായർ, ട്രഷറർ വി.കെ.വിജീഷ് കുമാർ, ഭാരതീയ മസ്ദൂർ സംഘ് മേഖലാ സെക്രട്ടറി കണ്ണൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു. രതീഷ് നാരായണൻ ചെയർമാനും പി.ശിവപ്രസാദ് ജനറൽ കൺവീനറും കണ്ണൻ പുത്തൂർ, പി.റ്റി.മണിക്കുട്ടൻ എന്നിവർ കൺവീനർമാരുമായി സ്വാഗതസംഘം രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL