
ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ നവാഹ - നവരാത്രി മഹോത്സവ മണ്ഡപത്തിന്റെ കാൽനാട്ടുകർമ്മം മേൽശാന്തി രഞ്ജിത്ത് നാരായണ ഭട്ടതിരി നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് അവറുവേലിൽ ആർ.രാധാകൃഷ്ണക്കുറുപ്പ്, സെക്രട്ടറി എസ്.ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് എസ്.സുധാകരൻ നായർ, ട്രഷറർ എസ്.രഘു, ഊരാണ്മ പ്രതിനിധി അരവിന്ദ് എം.ഉണ്ണിത്താൻ, ആർ.ബിജു, ക്ഷേത്ര മാതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 11ന് ഏഴംകുളം ഹിന്ദുമത സമ്മേളനം നടക്കും. 12ന് ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞത്തിനും നവരാത്രി സംഗീതോത്സവത്തിനും തിരിതെളിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |