
പത്തനംതിട്ട : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമത്തിന് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തവർക്കുള്ള ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് പന്തളം വ്യാപാര ഭവനിൽ സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ എം.നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി കണ്ണിയൻ മുഹമ്മദലി മഞ്ചേരി സാങ്കേതിക ക്ലാസ് നയിച്ചു. ഹാഷിം ഹസനി ആമുഖ പ്രഭാഷണം നടത്തി. ട്രെയിനിംഗ് ഓർഗനൈസർ അനസ് ടി.എ, മുഹമ്മദ് ശുഐബ്, അബ്ദുൽ വാഹിദ്, സലിം.എസ്, അബ്ദുൽ റഹീം, ആരിഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |