നാരങ്ങാനം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടി തൂഫാൻ 2.0 നാർക്കോ ഹണ്ട് , നാരങ്ങാനം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കോൺഫൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് വി.പി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി ശ്രീകാന്ത് വി, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആറന്മുള എ.എസ്.ഐ. ബിജു മാത്യു തൂഫാൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |