പത്തനംതിട്ട: ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛതാ ഹി സേവാ 2026, ഗാന്ധി ജയന്തി ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം. ശുചിത്വ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബോധവത്കരണം നൽകുന്നതും പങ്കാളിത്തം ഉറപ്പാക്കുന്നതുമാണ് മത്സരത്തിന്റെ ലക്ഷ്യം. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ 8129557741, 9495913667 എന്നീ നമ്പറുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഒക്ടോബർ മൂന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |