കൊടുമൺ: ഐക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവത്കരണ ക്ലാസും ഡോ.സാറ ജെ.ഈശോ ഉദ്ഘാടനം ചെയ്തു. കല്ലിശ്ശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ വിവിധ വകുപ്പുകളിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ഫാദർ സൈമൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ ഗീവർഗീസ് നൈനാൻ, ട്രസ്റ്റി രഞ്ജിത്ത് ജേക്കബ് സെക്രട്ടറി ജിതിൻ ജി.നൈനാൻ, പബ്ലിസിറ്റി കൺവീനർ രഞ്ജിത്ത് ഇ.തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |