
തിരുവല്ല : ലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318B, റീജിയൺ IV, സോൺ II ലയൻസ് ക്ലബ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി 'പീസ് പോസ്റ്റർ മത്സരം' സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ആന്റണി ദേവസ്യ, വൈസ് പ്രസിഡന്റ് ജോണി ജോർജ്, സർവീസ് കമ്മിറ്റി ചെയർമാൻ എബ്രഹാം തോമസ്, കൺവീനർ ജോസ് മാത്യു, എം.ഡി.ജോൺസൻ, സപ്രു തോമസ്, വി.ജെ.സെബാസ്റ്റ്യൻ, തോമസ് വർഗീസ്, ഹെഡ്മിസ്ട്രസ് ഷാലു ആൻട്രുസ് എന്നിവർ നേതൃത്വം നൽകി. "മനുഷ്യരാശിയിലെ സൗഹാർദ്ദം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയ മത്സരത്തിൽ 50ലധികം പേര് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |