SignIn
Kerala Kaumudi Online
Saturday, 24 October 2026 6.31 AM IST

റവന്യൂ ജില്ലാ ശാസ്ത്രമേള മൂന്നിനും നാലിനും പത്തനംതിട്ടയിൽ

mela

പത്തനംതിട്ട : റവന്യൂജില്ലാ ശാസ്ത്രമേള നവംബർ മൂന്നിനും നാലിനും പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളിൽ നടക്കും. മൈലപ്ര സേക്രഡ് ഹാർട്ട് എച്ച്.എസിൽ ശാസ്ത്രമേളയും ഓമല്ലൂർ ആര്യഭാരതി എച്ച്.എസിൽ സാമൂഹികശാസ്ത്രമേളയും പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിൽ ഗണിതശാസ്ത്രമേളയും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവൃത്തിപരിചയമേളയും നടക്കും. ഐ.ടി മേള തിരുവല്ല ബാലികാമഠം എച്ച്.എസ്.എസിലും വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റ് ഓമല്ലൂർ ജി.എച്ച്.എസ്.എസിലും നടക്കും.
സംഘാടകസമിതി രൂപവൽക്കരണ യോഗം നഗരസഭാ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഷീബ മുഹമ്മദ്, കൗൺസിലർ അഖിൽ മഠത്തിലേത്ത്, ഹയർ സെക്കൻഡറി ആർ.ഡി കെ.സുധ, വി.എച്ച്.എസ്.എ എ.ഡി.ഇ.പുഷ്പകുമാരി, പത്തനംതിട്ട ഡി.ഇ.ഒ സനൽകുമാർ എന്നി​വർ സംസാരിച്ചു. ജനപ്രതിനിധികൾ ചെയർമാൻമാരായും അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL