
അടൂർ : സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും രണ്ട് ശതമാനം ഡി.എ അനുവദിച്ചതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. അടൂർ ബ്രാഞ്ച് പ്രസിഡന്റ് ബിജു.വി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവൽ, സംസ്ഥാന കമ്മിറ്റി അംഗം നൗഫൽ ഖാൻ, ജില്ലാ ഭാരവാഹികളായ ജയകുമാർ.ജി, പ്രസാദ്.ആർ, മുഹമ്മദ് സഹീർ.ജെ, ബ്രാഞ്ച് ഭാരവാഹികളായ സുനിൽകുമാർ.എസ്, ഫസൽ ഹനീഫ , ഷിജു മുഹമ്മദ് , മനുമുരളി, ബിനുകുമാർ, സുധീർഖാൻ, ശ്രീജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |