
നെയ്യാറ്റിൻകര: ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാംപ്രതി മുടവൂർപ്പാറ വെട്ടുവേലികുളം വയലിൽ വീട്ടിൽ ബിനുകുമാർ (53),കൂടല്ലൂർ കുഞ്ചുവീട്ടുവിളാകം വയലിൽ വീട്ടിൽ അനിൽകുമാർ( 45) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. വിധി ഇന്നറിയാം.
ഒന്നാം പ്രതി തോയ മണിയൻ എന്ന ജയകുമാർ( 57) കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു.ഒന്നാം പ്രതിയുടെ സഹോദരനാണ് രണ്ടാം പ്രതി.അന്തിയൂർ കോഴോട് അനീഷ് ഭവനിൽ വിനീത് എന്ന അനീഷ് (32) ആണ് കൊല്ലപ്പെട്ടത്.
2019 നവംബർ 6നായിരുന്നു സംഭവം. ജയകുമാറിന്റെ വീട്ടിൽ വച്ച് രാത്രി 9.45ന് മൂന്ന് പ്രതികളും ചേർന്ന് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |