SignIn
Kerala Kaumudi Online
Monday, 19 October 2026 3.29 PM IST

മാസപ്പടി ഹവാല കേസ്: പിണറായിക്കും റിയാസിനും എതിരായ ഇ‌ഡി അന്വേഷണം ദുബായിലേക്ക്

READ ENGLISH VERSION

pinarayi-riyas
പിണറായി വിജയൻ,​ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ മാസപ്പടി ഹവാല കേസിൽ ഇഡി അന്വേഷണം ദുബായിലേക്ക്. വിദേശത്തേയ്ക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യുമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും.

കൊച്ചി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി തേടിയ ശേഷം ഇഡി ചോദ്യങ്ങൾ തയ്യാറാക്കുമെന്നാണ് വിവരം. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കത്ത് ധനകാര്യമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറും. തുടർന്ന് ദുബായ് അധികൃതർക്കും നൽകും. ദുബായിലെ അന്വേഷണ ഏജൻസികൾ അന്വേഷിച്ച് നൽകുന്ന റിപ്പോർട്ട് ലഭിച്ചശേഷം കേസിൽ റിയാസിനും പിണറായി വിജയനും ഇഡി സമൻസ് അയക്കും.

നേരത്തെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ വീണാ വിജയന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിർദേശപ്രകാരം ഹവാല ചാനലിലൂടെ അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്നും റിയാസിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയതായും ഇഡി വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ദുബായിലേയ്ക്ക് വ്യാപിപ്പിക്കുന്നത്.

English Summary

The Enforcement Directorate has expanded its investigation into the "Masappadi Hawala" case, involving former CM Pinarayi Vijayan and former minister Mohammed Riyas, to Dubai. This move follows findings of money transferred overseas via hawala channels. ED will issue Letters Rogatory after court approval, and subsequently summon Riyas after receiving a report from Dubai authorities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYN, MUHAMMAD RIYAS, ENFORCEMENT DIRECTORATE, DUBAI, HAWALA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA