തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/ എയ്‌ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർത്ഥികൾക്കുള്ള "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതിക്ക് സെപ്‌തംബർ 30 വരെ അപേക്ഷിക്കാം. പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന പദ്ധതിയാണിത്. 2026-27 അദ്ധ്യയന വർഷത്തെ അപേക്ഷാ നടപടികൾ പൂർത്തീകരിച്ച് സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി 2026 സെപ്റ്റംബർ 30നകം പൂർത്തിയാക്കണം.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
1. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല.
2. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും.
3. ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേനെ വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം.
4. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്.
5. ഒഇസി, ഒബിസി(എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
6. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല.
7. വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത് എന്നതിനാല്‍ ലൈവ് ആയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.
8. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനമാണ് രേഖപ്പെടുത്തേണ്ടത്. മാര്‍ക്കിനെ ഗ്രേഡിലാക്കിയ ശേഷം ഗ്രേഡിന്റെ ശതമാനമല്ല നല്‍കേണ്ടത്.
9. ജാതി, കാറ്റഗറി, തുടങ്ങിയവയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പിന്നോക്ക വിഭാഗ വികസന ഓഫീസിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ.
10. എൽഎസ്‌എസ്,യുഎസ്‌എസ്,എൻടിഎസ്‌ഇ,എൻഎംഎംഎസ്,ഭിന്നശേഷി, സ്‍നേഹപൂര്‍വ്വം എന്നിവ ലഭിച്ച വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി - അപേക്ഷ ഫോം: https://drive.google.com/file/d/1b0_2kj3B2zrMwvNfkwmDZJqQkBQFcf3d/view
Kerala's "Kedavilakku" scholarship scheme is open for OBC students in government and aided schools from classes 1 to 8. Schools must complete data entry for the Rs 1500 annual scholarship by September 30, 2026, for the 2026-27 academic year. Eligibility requires higher academic marks and an annual family income not exceeding Rs 2.5 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |