
ഉദിയൻകുളങ്ങര: കുഴിഞ്ഞാൻവിള പിരാകോട് ഏറക്കുളം ശ്രീഅഗ്നി ശാസ്താക്ഷേത്രത്തിലെ ഭക്തിഗാന ആൽബമായ അഗ്നി ശാസ്താ ഗീതങ്ങൾ പ്രകാശനം ചെയ്തു.അനി വേലപ്പൻ രചനയും സംഗീതവും നൽകിയ 10 ഗാനങ്ങളടങ്ങിയ വീഡിയോ ആൽബം സിനിമാ സീരീയൽ താരം വീനിത.ഡി അമൽ കവി എ.ആർ.നന്ദഗോപന് നൽകി പ്രകാശനം ചെയ്തു.പ്രദീപ് മരുതത്തൂർ,മഞ്ചവിളാകം കാർത്തികേയൻ,കുമാരനാശൻ സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് സ്മീത,ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.രാമചന്ദ്രൻ,ജി.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ അജി ഫീഡാണ് നിർവഹിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |