SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

വീടുകയറി ആക്രമണം: 3 പേർ അറസ്റ്റിൽ

crime

വിഴിഞ്ഞം: അസഭ്യം പറയുന്നത് വിലക്കിയതിന് വീടുകയറി ആക്രമിച്ച കേസിൽ ഇരട്ട സഹോദരന്മാരടക്കം 3 പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം കരയടിവിള സ്വദേശി സായൂജ്(20), സഹോദരൻ സൗരവ്(20), കൂട്ടു പ്രതി വിഷ്ണു(24) എന്നിവരാണ് അറസ്റ്റിലായത്.

വീടിനു സമീപം അസഭ്യം വിളിച്ചത് വിലക്കിയ വിഴിഞ്ഞം കരയടിവിളയിൽ ഉദയകുമാറിന്റെ വീട് ആക്രമിക്കുകയും സമീപത്തെ മറ്റൊരു വീട്ടിലെ ഫർണിച്ചറിന് കേടു വരുത്തിയെന്നുമാണ് പരാതി.

വിഴിഞ്ഞം എസ്.ഐമാരായ ദിനേശ്, എം.പ്രശാന്ത്, സി.പി.ഒമാരായ അരുൺ പി.മണി, പി.വി.രാമു, സുജിത്ത്, സതീഷ് എന്നിവരുൾപ്പെട്ട സംഘം നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL