SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

വ്യാപാരിക്ക് നേരെ വധശ്രമം: ക്വട്ടേഷൻ സംഘം അറസ്റ്റിൽ

1

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ജംഗ്ഷനിലെ നിധി പ്രൊവിഷണൽ സ്റ്റോർ ഉടമ കരിപ്രക്കോണം കൃപാസദനത്തിൽ രാജനെ (60) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി പെരുമ്പഴുതൂർ വണ്ടന്നൂർ പാരഡൈസ് വീട്ടിൽ വിനോദ് കുമാർ (43) കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം വീട്ടിൽ മനോജ് എന്ന് വിളിക്കുന്ന ആന്റണി എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 28നാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന രാജനെ വാടകയ്ക്കെടുത്ത കാറിൽ പിന്തുടർന്നെത്തിയ സംഘം വിഷ്ണുപുരം ജംഗ്ഷനിൽ വെച്ച് ഇടിച്ചിട്ട ശേഷം വാൾ, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ പ്രതി വിനോദ് കുമാറിന്റെ പെൺ സുഹൃത്തിനോട് രാജൻ അപമര്യാതയായി പെരുമാറിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ ആന്റണിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തിൽ രഞ്ചിത്ത് (34),സാം(29)സുബിൻ(32) എന്നിവർ നേരത്തെ പിടിയിലായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി, എസ്.എച്ച്.ഒ എസ്.ബി. പ്രവീൺ, എസ്.ഐ ആശിഷ് എസ്.വി, എസ്.സി.പി.ഒ അരുൺകുമാർ, ബിനോയ് ജസ്റ്റിൻ, സി.പി.ഒ ലെനിൻ.ആർ.ജെ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL