
വിഴിഞ്ഞം: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്കു താമസിക്കുന്ന അമ്പലത്തറ - പൂന്തുറ സ്വദേശി മുഹമ്മദ് ആദിലിനെ (29) യാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 31.5 ഗ്രാം എം.ഡി.എം.എ വില്പനക്കായി കൊണ്ടു വരുകയായിരുന്നെന്ന് വിഴിഞ്ഞം എസ്.ഐ എം.പ്രശാന്ത് അറിയിച്ചു. ബൈക്കും കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപിച്ചേക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.ഐമാരായ പ്രശാന്ത്, ദിനേശ്, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ പി.വി.രാമു, സാബു,സുജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്രു ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |