SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

കടകളിൽ മോഷണം; തുണികളും പണവും കവർന്നു

1

വിഴിഞ്ഞം: പെരിങ്ങമ്മല പുല്ലാന്നിമുക്കിൽ കടകളിൽ നിന്ന് തുണികളും പണവും കവർന്നതായി പരാതി. പുല്ലാന്നിമുക്ക് ജംഗ്ഷനിൽ ജയലക്ഷ്മിയുടെ അമ്പാടി പ്രൊവിഷൻ സ്റ്റോറിന്റെ ഇരുമ്പ് വാതിൽ പൊളിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും തൊട്ടടുത്തുള്ള സജിന്റെ ഉടമസ്ഥതയിലുള്ള റോളക്സ് മെൻസ് വെയർ തുണിക്കടയുടെ ഷട്ടറും ഗ്ലാസും തകർത്ത് 175000 രൂപയുടെ വസ്ത്രങ്ങളും 90000 രൂപയും കവർന്നെന്നാണ് പരാതി. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്ന് കടയുടമ പറഞ്ഞു.

സമീപത്തെ കടയുടമ എത്തിയപ്പോഴാണ് ഈ കടയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ഉടമയെ വിളിച്ചു വരുത്തി. വിഴിഞ്ഞം പൊലീസെത്തി പരിശോധന നടത്തി. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പുല്ലാന്നിമുക്ക് ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് സമീപത്തെ മറ്റൊരു വീട്ടിൽ സിസിടി.വി തകർത്ത് മോഷണശ്രമം നടത്തിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ എത്തിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. വിരലടയാള വിദഗ്ദ്ധരെത്തി തെളിവ് ശേഖരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL