തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വഞ്ചിനാട് ഭവന നിർമ്മാണ സംഹകരണ സംഘത്തിൽ 54 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ആരോപിച്ച് നിക്ഷപകർ പ്രതിഷേധവുമായി രംഗത്ത്. നേമം സഹകരണ ബാങ്ക് മോഡൽ തട്ടിപ്പാണ് ഇവിടെയുമെന്നാണ് നിഗമനം.ബാങ്ക് പ്രസിഡന്റ് കാലടി വിജയകുമാർ,സെക്രട്ടറി ശ്രീകല,മാനേജർ ഗോപകുമാർ എന്നിവരെ വഞ്ചിയൂർ പൊലീസ് ഡിസംബർ 24ന് അറസ്റ്ര് ചെയ്തിരുന്നു. വഞ്ചിയൂർ പൊലീസ് ഇതുവരെ 32 പേരുടെ പരാതികളിൽ 5.18 കോടി രൂപയുടെ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.11 ഡയറക്ടർ ബോർഡ് അംഗങ്ങളാണ് സംഘത്തിലുള്ളത്.ഇവരിൽ നാലുപേർ മാത്രമാണ് സജ്ജീവമായുള്ളത്.
മൂന്നുപേരുടെ അറസ്റ്രിന് പിന്നാലെ കോടതി ഉത്തരവിനെ തുടർന്ന് വഞ്ചിയൂർ പൊലീസ് ബാങ്ക് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.തുടർന്ന് ബാങ്ക് അടച്ചു പൂട്ടി.ഇക്കഴിഞ്ഞ മൂന്നിന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറികൊണ്ട് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു.യൂണീറ്ര് ഇൻസ്പെക്ടർ ദേവസേനനാണ് അഡ്മിനിസ്ട്രേറ്റർ.
നിക്ഷേപകർ സാധരണക്കാർ
ആയിരത്തോളം നിക്ഷേപകരാണ് സംഘത്തിലുള്ളത്.അംഗങ്ങളിൽ അധികംപേരും ചാലയിൽ പഴം,ചിപ്സ്,പൂവ് വിൽക്കുന്ന തെരുവ് കച്ചവടക്കാരാണ്.തുച്ഛമായ സമ്പാദ്യത്തിൽ നിന്ന് മിച്ചം പിടിച്ച് അയ്യായിരം മുതൽ ഒരു ലക്ഷം വരെ കൊണ്ടിട്ട് വെട്ടിലായിരിക്കുകയാണ് ഇവർ. പലരും ആത്മഹത്യയുടെ വക്കിലാണ്. ആക്ഷൻ ഫോറം ഫോർ വഞ്ചിനാട് നിക്ഷേപകർ എന്ന പേരിൽ നിക്ഷേപക കൂട്ടായ്മ രൂപീകരിച്ച് ഇവർ സമരപാതയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |