SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

പൊളിക്കുന്നത് - 476 കെട്ടിടങ്ങൾ

തിരുവനന്തപുരം: കിഫ്‌ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. പദ്ധതിയുടെ ഒന്നാം റിച്ചായ ശാസ്തമംഗലം മണ്ണറക്കോണം റോഡിലാണ് പൊളിക്കൽ ആരംഭിച്ചത്. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ നേതൃത്വം നൽകി.

ഭാരത സർക്കാർ പൊതുമേഖല സ്ഥാപനമായ മെറ്റൽ സ്കാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് പൊളിക്കലിനുള്ള ടെൻഡർ നടപ്പാക്കുന്നത്. 3.7 കി.മീ ദൂരമുള്ള ഒന്നാം റീച്ചിൽ 487 നിർമ്മിതികളാണുള്ളത്.കോടതിയിൽ കേസ് നിലനിൽക്കുന്ന 11 എണ്ണം ഒഴികെ 476 നിർമ്മിതികളാണ് ഇപ്പോൾ പൊളിക്കുന്നത്.റോഡിന്റെ ഇരുവശങ്ങളും വെവ്വേറെയാണ് ടെൻഡർ ചെയ്തത്.

പുനഃരധിവാസ പദ്ധതിക്കായി ട്രിഡയേറ്റെടുത്ത സ്ഥലത്തെ നിർമ്മിതികൾ പൊളിച്ചു നീക്കിക്കഴിഞ്ഞു. 89 കോടി രൂപയാണ് പുനഃരധിവാസ പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കുന്നതിനായി ചെലവാക്കിയത്.പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർ ആർക്കിടെക്ട് പദ്മശ്രീ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് തയ്യാറാക്കിയത്.

വട്ടിയൂർക്കാവ് വികസനം - രണ്ട് ഭാഗങ്ങളായി

ശാസ്തമംഗലം - വട്ടിയൂർക്കാവ് - പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്ററായി വികസിപ്പിക്കും.

ചെലവ് - 823 കോടി രൂപ

വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വികൾ.

കരാർ നൽകിയിരിക്കുന്നത്

നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിർമ്മിതികൾ പൊളിച്ചുനീക്കുന്നതിനാണ് ആദ്യഘട്ടത്തിൽ കരാർ നൽകിയിരിക്കുന്നത്. റോഡിന്റെ ഇടതുവശം 174 നിർമ്മിതികളും വലതുവശം 181 നിർമ്മിതികളുമാണ്. വലതുവശത്തെ കരാറെടുത്ത അൽജസീറ ഫർണിച്ചർ ആൻഡ് സ്ക്രാപ്പ് ഡീലേഴ്സാണ് പൊളിക്കൽ ആരംഭിച്ചത്. 10,41,035 രൂപയ്ക്കാണ് അൽജസീറ കരാറെടുത്തിരിക്കുന്നത്. ഇടതുവശത്തെ നിർമ്മിതികൾ പൊളിക്കുന്നതിന് എസ്.എൻ.എസ്‌ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് 10,10,001 രൂപയ്ക്ക് കരാർ സമർപ്പിച്ചിട്ടുണ്ട്.

ഫണ്ടുയർത്തി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തുയേറ്റെടുക്കുന്നതിനും റോഡ് നിർമ്മാണ പ്രവൃത്തികൾക്കുമായി നേരത്തെ വകയിരുത്തിയിരുന്ന 341.79 കോടി രൂപ പുനർനിർണയിച്ച് 735 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. പുനഃരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 2,36,14,343 രൂപ വകയിരുത്തിയിട്ടുണ്ട്.

2 മാസം കൊണ്ട് കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചുനീക്കാൻ കഴിയും.

നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ്

ഫോട്ടോ: വട്ടിയൂർക്കാവ് ജംഗ്ഷൻ

2.പൊളിക്കൽ ഉദ്ഘാടനം ചെയ്ത് വി.കെ.പ്രശാന്ത് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL