തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പിന്മാറണമെന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരായ റിസർവ് ബാങ്കിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിന്റെ റീജിയണൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എം വഹീദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ പി.എസ് ജയചന്ദ്രൻ,സംസ്ഥാന സെക്രട്ടറി പി.ജി ഗോപകുമാർ,ജില്ലാ സെക്രട്ടറി വി.എൻ വിനോദ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. അയ്യൻകാളി സ്‌മാരക ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിനും ധർണയ്ക്കും ബി.അനിൽകുമാർ,സി.ഡി വാസുദേവൻ,പി.പത്മജ,എം.കെ ശശി,എം.എസ്.ശ്രീകുമാർ,ആർ. രവീന്ദ്രൻ,ഷൈലജ കുമാരി,മനുദിവാകരൻ,ഗിരീഷ് കുമാർ,പ്രബിത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |