SignIn
Kerala Kaumudi Online
Friday, 23 October 2026 8.24 AM IST

ബസ് പുനഃരാരംഭിക്കണം ബസ് കാത്ത് ഇരുമ്പുപാലം നിവാസികൾ

rajesh

തിരുവനന്തപുരം: കരിക്കകം പുതിയ ലിഫ്ട് പാലം മുതൽ ചാക്ക ഇരുമ്പ് പാലം വരെയുള്ള പാർവതി പുത്തനാറിന്റെ ഓരം ചേർന്ന് നടത്തിയിരുന്ന ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം.

പത്ത് കൊല്ലം മുൻപ് ഈ റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി ചെറിയ ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് ചെറിയ ബസുകൾ നിറുത്തലാക്കിയതോടെയാണ് ഇതുവഴിയുള്ള ബസ് സർവീസും അധികൃതർ നിറുത്തിവച്ചത്.

ഇതോടെ പുത്തനാറിന്റെ തീരത്തുള്ള പുതിയ പാലത്തിന് എതിർവശത്തുള്ള താമസക്കാർ വലിയ യാത്രാക്ലേശം അനുഭവിക്കുകയാണ്. ഈ പ്രദേശത്തുകാർക്ക് ബസ് സർവീസുള്ള സ്റ്റോപ്പ് എത്തണമെങ്കിൽ ഇപ്പോൾ രണ്ട് കിലോമീറ്റർ ദൂരം നടക്കണം. ഈ ദുരിതത്തിന് അറുതി വരാൻ നിലവിലെ പുതിയ ഇലക്ട്രിക് ബസ് ഇതുവഴി സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാർ പറയുന്നു

1. പ്രദേശത്തുകാർക്ക് വലത്തേക്കുള്ള ബസ് പിടിക്കാൻ ഇപ്പോൾ കരിക്കകം പുതിയ ലിഫ്ട് പാലം താണ്ടി ലോർഡ്സ് ഹോസ്പിറ്റൽ ഭാഗത്തേക്കെത്തണം

2.ഇടത്തേക്കാണെങ്കിൽ ചാക്ക എയർപോർട്ടിന് മുന്നിലോ,ആൾസെയിന്റ്സ് കോളേജിന് മുന്നിലോ എത്തണം.രണ്ടും രണ്ട് കിലോമീറ്രറോളം നടക്കണം.

ആവശ്യങ്ങൾ

1.ബൈപാസ് വഴി വാഴവിള തിരിഞ്ഞ് കൊല്ലപ്പുരി വഴി കരിക്കകം ക്ഷേത്രത്തിലേക്ക് പോകുന്ന ബസുകൾ ഇടത്തേക്ക് അറപ്പുരവിളാകത്തിലൂടെ ചാക്ക റെയിൽവേ ഇരുമ്പുപാലം വരെയെങ്കിലും നീട്ടണം.

2.ഇരുമ്പ് പാലം ഭാഗത്തേക്ക് ചെറിയ ബസിന്റെ സ്ഥിര സർവീസ് വേണം

3.ഈ ബസ് സർക്കുലറായി വെൺപാലവട്ടം ആനയറ പേട്ട വഴി പാളയത്തേക്ക് നീട്ടണം

ഇപ്പോൾ കരിക്കകം ക്ഷേത്രം വരെയുള്ള ബസ് സർവീസുകൾ ചാക്ക ഇരുമ്പുപാലം വരെ നീട്ടിയാൽ ഒരു പരിധിവരെ പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കാം.

രാജേഷ് കൊച്ചുവേളി, കോൺഗ്രസ്

കടകംപള്ളി മണ്ഡലം പ്രസിഡന്റ്

വേൾഡ് മാർക്കറ്റ് ചുമട്ടു തൊഴിലാളി കൺവീനർ,

തിരുവനന്തപുരം താലൂക്ക് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL