SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

നെയ്യാറ്റിൻകരയിൽ പ്രതിഷേധ ധർണ

36

ഉദിയൻകുളങ്ങര: നാടാർ സംയുക്ത സമിതി നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മത്സ്യബന്ധനവുമായി ബന്ധമില്ലാത്ത നാടാർ സമുദായാംഗങ്ങൾക്ക് സ്‌കൂൾ രേഖകളിൽ ചേർത്തിരിക്കുന്ന ജാതിപ്പേരായ നാടാർ ചേർക്കാതെ ലത്തീൻ കത്തോലിക്കാ (എൽ.സി) സർട്ടിഫിക്കറ്റ് നൽകുന്ന സർക്കാർ പ്രവണതയ്ക്കെതിരെ പ്രതിഷേധ സൂചകമായാണ് ധർണ നടത്തിയത്.നെയ്യാറ്റിൻകര ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം.എസ് പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.വി.എസ്.ഡി.പി സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖർ,എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,ശ്യാം ലൈജു,അഡ്വ.സുദേവൻ,കരിച്ചൽ ജയകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL