SignIn
Kerala Kaumudi Online
Friday, 23 October 2026 10.13 AM IST

ഈഞ്ചയ്ക്കൽ ഫ്ലൈഓവർ ഡിസംബറിൽ യാഥാർത്ഥ്യമാകും

eenchackal

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ദേശീയപാത 66ൽ ഈഞ്ചയ്ക്കൽ ഫ്ലൈഓവറിന്റെ പിയർ ക്യാപ്പിംഗ് ജോലികൾ തുടങ്ങി. വരുന്ന ഡിസംബറിൽ പാലം നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം.അതിനാൽ ദ്രുതഗതിയിലാണ് പണികൾ പുരോഗമിക്കുന്നത്.

800 മീറ്റർ നീളത്തിൽ 7 പിയർ ക്യാപ്പിംഗുകളുമായിട്ടാണ് പാലം വരുന്നത്. ഇതിൽ ഇരുവശത്തും അപ്രോച്ച് റോഡുകളും ഉൾപ്പെടും. ചാക്ക ഫ്ലൈഓവറിനു സമീപത്ത് നിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിന് മുന്നിൽ അവസാനിക്കുന്ന രീതിയിൽ നാലുവരിയായിട്ടാണ് ഈഞ്ചയ്ക്കൽ ഫ്ലൈഓവർ വരുന്നത്. പാലത്തിന്റെ ഓരോ 25 മീറ്ററിലായി 6 സ്പാനുകളുണ്ടാകും. ഇവയ്ക്കിടയിൽ ബീം പോലെ 42 ഗർഡറുകളും വരും. പണി പൂർത്തിയായാൽ നാല് റോഡുകളുടെ സംഗമവും അതിലേറെ റോഡുകൾ വന്നുചേരുന്നതുമായ ഈഞ്ചയ്ക്കലിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശമനമാകും. ഒപ്പം കഴക്കൂട്ടം - കന്യാകുമാരി റൂട്ടിലേക്കുള്ള യാത്രക്കാർക്ക് നിലവിലെ യാത്രാക്ലേശം കുറയ്ക്കാനുമാകും.

ഫൈഓവറിന്റെ നിർമ്മാണത്തോടൊപ്പം ബ്ലാക്ക് സ്പോട്ടുകളായി തിരഞ്ഞെടുത്ത ആനയറ അണ്ടർപാസ്,പഴയകട മണ്ണയ്ക്കൽ ഓവർബ്രിഡ്ജ്,തിരുവല്ലം പാലം എന്നിവയും പൂർത്തിയാക്കും.

തുടങ്ങിയത്

2024ൽ തുടങ്ങിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ വരുന്ന ഡിസംബറിൽ പൂർത്തിയാക്കി പൊതുഗതാഗതത്തിന് സജ്ജമാക്കുകയാണ് അധികൃത ലക്ഷ്യം.

പരിഹാരമാകും

പാലം യാഥാർത്ഥ്യമാകുന്നതോടെ ഏറെ നാളുകളായി ഈ റോഡിൽ ജനങ്ങൾ അനുഭവിച്ചിരുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. കിഴക്കേകോട്ടയിൽ നിന്ന് ബീമാപള്ളി,വള്ളക്കടവ് ഭാഗത്തേക്കും ബൈപ്പാസിലേക്കും,മുട്ടത്തറ ഭാഗത്തേക്കും പോകുന്ന ഗതാഗത ക്ലേശത്തിനാണ് പരിഹാരമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL