
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം പെരുന്തൽമണ്ണ മങ്കട സ്വദേശി റഫീക്കിനെ (43) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ ഇരകളെ കൊണ്ട് ഡോളർ നിക്ഷേപിപ്പിച്ച് പണം തട്ടുന്ന രീതിയാണ് ഇയാൾ അവലംബിച്ചിരുന്നത്.
ചാലയിലെ പ്രമുഖ വ്യവസായിയിൽ നിന്ന് ഇത്തരത്തിൽ 3,75000 രൂപ റഫീക്ക് തട്ടിയെടുത്തിരുന്നു.
ഫ്രീയായി ട്രേഡിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് എഫ്.ഐ - എം.എസ്.എഫ് സെക്യൂരിറ്റീസ് ചാരിറ്റി എയ്ഡ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് സന്ദേശമയച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. ആദ്യഘട്ടം എന്ന നിലയിൽ ചെറിയ തുകകൾ നിക്ഷേപിപ്പിച്ച് കമ്മീഷൻ നൽകി ഇരകളെ വിശ്വാസത്തിലെടുക്കും. തുടർന്ന് വലിയ നിക്ഷേപങ്ങൾ നടത്തും.
തന്റെ അക്കൗണ്ടിൽ നിന്ന് ഇരകൾക്ക് പണം ക്രെഡിറ്റായെന്നുള്ള ബാങ്കിന്റെ വ്യാജ സന്ദേശങ്ങൾ കാട്ടിയായിരുന്നു തട്ടിപ്പ്.ചാ ലയിലെ വ്യവസായിയിൽ നിന്നും ഇതേ രീതിയിലാണ് തട്ടിപ്പ് നടത്തിയത്.പണം തന്റെ അക്കൗണ്ടിൽ എത്താത്തതിനെ തുടർന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.
നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുള്ളതായും കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് പറഞ്ഞു.ഫോർട്ട് സ്റ്റേഷൻ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബൈജു,എസ്.സി.പി.ഒമാരായ ശ്രീജിത്ത്,ലിപിൻരാജ്,പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |