
വിഴിഞ്ഞം: മുക്കോലയിലെ ബാർ ഹോട്ടലിൽ റൂം ബുക്കിംഗിന്റെ പേരിൽ പണം തട്ടിയെടുത്തയാൾ പിടിയിൽ. തൃശ്ശൂർ തുറവൂർ ഐഡിക്കൽ ഹൗസിൽ നോയൽ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതി റൂം ബുക്കിംഗിനായി ബന്ധപ്പെടുന്നവർക്ക് ഹോട്ടൽ നമ്പർ എന്ന വ്യാജേന സ്വന്തം ഗൂഗിൾ പേ നമ്പർ നൽകിയാണ് 50000ത്തോളം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്. റൂം ബുക്ക് ചെയ്തവർ ഹോട്ടലിലെത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടൽ ഉടമ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ തൃശ്ശൂരിലെ വീട്ടിൽ നിന്നു പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |