
നെയ്യാറ്റിൻകര: ദക്ഷിണ മണ്ണാറശ്ശാല കൊടുംകര ശ്രീ നാഗർഭഗവതിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് സനാതനധർമ്മ സമ്മേളനം നടന്നു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണവും പരശുരാമ ആയോധന കലാപീഠത്തിന്റെ ലോഗോ സതീഷ് ഗുരുക്കൾക്ക് നൽകി പ്രകാശനവും നിർവഹിച്ചു.ക്ഷേത്ര ഉപദേശകസമിതി അംഗം കൊല്ലയിൽ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രതന്ത്രി നെയ്യാറ്റിൻകര കൃഷ്ണയ്യർ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് എം.എസ്.അജയൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |