
വിളപ്പിൽ: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ പേയാട് മേഖലാ സെക്രട്ടറിയും സി.പി.എം പേയാട് എൽ.സി അംഗവുമായ എം.വി അജിത്തിന്(34) പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. വീടിന് സമീപത്തുവച്ച് അജിത്തിനെ ആറു പേരടങ്ങുന്ന സംഘം വാളുകൊണ്ട് തലയിൽ വെട്ടുകയും കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തു. തലയിൽ ഗുരുതരമായി പരിക്കേറ്റ അജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.അജിത്തിനെ കാണാൻ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വി.എസ്.ശ്യാമ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |