വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയുടെ വല കത്തിച്ച പ്രതി പിടിയിൽ. വെണ്ണിയൂർ തേരിവിള വീട്ടിൽ സജു (45) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി വല കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.വെണ്ണിയൂർ കല്ല് കുത്തിയ വിളവീട്ടിൽ ശ്യാം ജോണിന്റെ ഉടമസ്ഥതയിലുള്ള വലയാണ് കഴിഞ്ഞ 6ന് രാത്രി കത്തിച്ചത്.സ്ഥിരമായി വള്ളവും വലയും വച്ചിരിക്കുന്ന കായലിന്റെ വവ്വാമൂല തുടലിവിള ഭാഗത്തുനിന്നും വല മോഷ്ടിച്ച് കോളിയൂർ ഭാഗത്തെ തെങ്ങിൻ തോപ്പിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഉടമ രാവിലെ മീൻ പിടിക്കാൻ എത്തിയപ്പോഴാണ് വല കാണാതായത് അറിയുന്നത്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |