SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

കൊല്ലങ്കോട് തൂക്ക മഹോത്സവത്തിന് 23ന് തുടക്കം

തിരുവനന്തപുരം:കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ മീനഭരണി തൂക്ക മഹോത്സവം 23ന് ആരംഭിച്ച് ഏപ്രിൽ 1ന് സമാപിക്കും.ദേവസ്വം തന്ത്രി ഈശ്വരൻപോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറി ഏപ്രിൽ 1ന് തൂക്ക നേർ‌ച്ചയ്ക്ക് ശേഷം കുരുതി സമർപ്പണത്തോടെ കൊടിയിറങ്ങും. 23ന് വൈകിട്ട് 3നാണ് തൂക്ക മഹോത്സവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കുക. രാത്രി 7നാണ് തൃക്കൊടിയേറ്റ്. രാത്രി 8ന് നടക്കുന്ന തൂക്കമഹോത്സവ ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും.സ്വാമി ഹരിഹര ദേശികജ്ഞാന സംബന്ധ പരമാചാര്യ അനുഗ്രഹ പ്രഭാഷണം നടത്തും.ദേവസ്വം പ്രസിഡന്റ് അഡ്വ.വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. 24ന് വൈകിട്ട് 5.30ന് തിരുവിളക്ക് പൂജയ്ക്ക് ശേഷം വിവിധ കലാപരിപാടികൾ. 25ന് രാവിലെ 8ന് തൂക്കക്കാരുടെ ആരോഗ്യ ക്ഷമത പരിശോധന. 26ന് രാവിലെ 8.30ന് തൂക്ക നേർച്ച നറുക്കെടുപ്പ്,കാപ്പുകെട്ട്. 27ന് രാവിലെ 8ന് ആത്മീയ പ്രഭാഷണ പരമ്പര ഹിന്ദു റൈറ്റ്സ് ഫൗണ്ടേഷൻ സ്റ്രേറ്റ് മെമ്പർ ഡോ.നാരായണ റാവു ഉദ്ഘാടനം ചെയ്യും.രാത്രി 8ന് കഥകളി. 28ന് രാവിലെ 8ന് സ്വാമി സുകുമാരാനന്ദയുടെ പ്രഭാഷണം. 29ന് രാവിലെ 8ന് ഡോ.എസ്.രവീന്ദ്രൻ നായരുടെ പ്രഭാഷണം.30ന് രാവിലെ 8ന് തൂക്കക്കാരുടെ ശയന പ്രദക്ഷിണം. 9.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം രാജുനാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് സിനിമ താരങ്ങൾ പങ്കെടുക്കുന്ന വർണ്ണോത്സവം,. 1ന് രാവിലെ 5.30ന് തൂക്കക്കാരുടെ സാഗരസ്നാനം.വൈകിട്ട് 6 മുതൽ വണ്ടിയോട്ടം. 8.30ന് കാവടി ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേരും.ഏപ്രിൽ 1ന് രാവിലെ 6.30ന് പ്രസിദ്ധമായ കൊല്ലങ്കോട് തൂക്ക നേർച്ച ആരംഭിക്കും. തൂക്കക്കാരുടെ ഒരുങ്ങി വരവ് ഘോഷയാത്ര രാവിലെ 8ന് കീഴ്വിളാകം തറവാട്ടിൽ നിന്നും കച്ചേരിനട,കണ്ണനാകം വഴി ക്ഷേത്രത്തിലെത്തിച്ചേരും. തൂക്കം അവസാനിച്ച ശേഷം വില്ലിൻമൂട്ടിൽ കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL