
തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പള്ളികളിൽ കൃപാ ചാരിറ്റീസ് വിതരണം ചെയ്യുന്ന 'പുണ്യങ്ങളുടെ പൂക്കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സായ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഗ്രന്ഥം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം ഷംസൂദ്ദീൻ ഹാജിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് മാഹീൻ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ.കുഞ്ഞികുട്ടി,അഡ്വ.കണിയാപുരം ഹലീം,മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് വൈ.നൗഷാദ്,സെക്രട്ടറി സുൽഫീക്കർ,പ്രേംനസീർ സുഹൃത്ത് സമിതി സ്റ്റേറ്റ് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |