SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

തിരുവല്ലത്ത് ബലിയിടാനെത്തിയ ആളുടെ പതിനായിരം രൂപ മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തിൽ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി. ചാക്ക ഐ.ടി.ഐക്കു സമീപം വാടയിൽ വീട്ടിൽ ഇലക്ട്രിക്കൽ കോൺട്രാക്ട് ജോലികൾ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. ആക്ടീവ സ്കൂട്ടറിലെത്തിയ ലതകുമാർ ആറിനരികിൽ സി.സി.ടിവി ക്യാമറയ്ക്ക് മുന്നിലായി സ്കൂട്ടർ പാർക്ക് ചെയ്താണ് ബലിയിടാനായി അമ്പലത്തിനകത്തേക്ക് പോയത്. പണം മതിയാകാതെ വന്നതോടെ തിരികെ സ്കൂട്ടറിനടുത്തെത്തി പഴ്സിൽ നിന്നും ആവശ്യമായ പണം വീണ്ടുമെടുത്ത് മടങ്ങി. ബലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പഴ്സോടെ പണം നഷ്ടപ്പെട്ടതറിയുന്നത്. ഉടനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നടത്തിയ സി.സി.ടിവി പരിശോധനയിൽ മോഷ്ടാവ് സ്കൂട്ടറിനടുത്തെത്തി പണമടങ്ങുന്ന പഴ്സ് മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമാണ്. എന്നാൽ ഇയാളുടെ മുഖം വ്യക്തമല്ല. ആധാർ ഉൾപ്പെടെയുള്ള രേഖകളും പഴ്സിൽ നിന്നും നഷ്ടമായതായി ലതകുമാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇവിടെ ബലിയിടാനെത്തിയ ഒരാൾക്ക് 16,000 രൂപയും മറ്റൊരാൾക്ക് 22,000 രൂപയും നഷ്ടമായതായി പൊലീസ് പറയുന്നു. തിരുവല്ലം ക്ഷേത്രത്തിൽ മോഷ്ടാക്കൾ വിഹരിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളുൾപ്പെടെയുള്ളവർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL