വിഴിഞ്ഞം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിറവിളാകം നെടിയവിളാകം സ്വദേശികളായ അപ്പൂസ് (21), വിജയൻ (26,മൂവ്മെന്റ് വിജയൻ) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പൂസിന്റെ സഹോദരൻ പപ്പൂസ് ഒളിവിലാണ്. കഴിഞ്ഞ 6ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം തെന്നൂർകോണം അബ്രാഞ്ചിവിള സ്വദേശിയുടെ വീടിന്റെ ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തുകയറി വീട്ടമ്മയെ മർദ്ദിക്കുകയും മകളെ അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. വീടിന് സമീപം ലഹരി ഉപയോഗിച്ചശേഷം ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |