SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

കോവളത്ത് ഊബർ ടാക്സി ഡ്രൈവർക്ക് മർദ്ദനം

വിഴിഞ്ഞം: കോവളത്ത് വിനോദ സഞ്ചാരികളെയും കൊണ്ടുവന്ന ഊബർ ടാക്സി ഡ്രൈവർക്ക് മർദ്ദനം. കൊല്ലം കുമ്പളം സ്വദേശി ഫെഡറിക്കിനെ (26) ടാക്സി ഡ്രൈവർമാർ മർദ്ദിക്കുകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കോവളം പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എറണാകുളത്തു നിന്നുമെത്തിയ വാഹനത്തിന്റെ ഡ്രൈവർ യാത്രക്കാരെ ഇറക്കിയ ശേഷം വെള്ളം കുടിക്കാനായി സമീപത്തെ കടയിലെത്തിയപ്പോൾ ഡ്രൈവർമാരെത്തി ' നീ ഊബർ അല്ലേ എന്നും ഇവിടെ നിന്നും ഓട്ടമെടുക്കില്ലന്നും ' പറഞ്ഞശേഷം മർദ്ദിച്ചെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL