
തിരുവനന്തപുരം: മുൻ സർക്കാർ തുടങ്ങിവെച്ച അയ്യാവൈകുണ്ഠ സ്വാമികളുടെ സ്മൃതിമണ്ഡപ നിർമ്മാണം ഉടൻ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ മുഖ്യ മന്ത്രിക്കു നിവേദനം നൽകി. അയ്യാവൈകുണ്ഠ സ്വാമികളുടെ ആദരസൂചകമായി സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡോ.ജെ.ലോറൻസ് നിവേദനത്തിൽ പറയുന്നു. കെ.എൻ.എം.എസ് വൈസ് പ്രസിഡന്റുമാരായ കെ.എം പ്രഭകുമാർ,കരിച്ചൽ ജയകുമാർ, ജനറൽ സെക്രട്ടറി അഡ്വ എം.എച്ച് ജയരാജൻ,സൂരജ് കെ.പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |