വിതുര: മഴക്കാലം തുടങ്ങിയാൽ വിതുര പാലോട് റോഡിൽ വിതുര കലുങ്ക്ജംഗ്ഷൻ മുതൽ കൊപ്പം ജംഗ്ഷൻ വരെയുള്ള ഭാഗം വെള്ളക്കെട്ടാകും. ഇതോടെ കൊപ്പം ഭാഗത്തെ കടകളിലേക്കും വെള്ളം കയറും. ഒപ്പം റോഡിൽ ചെളിയും മണലും കല്ലും നിറയും. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വിതുരമേഖലയിലെ പ്രധാനറോഡായ ഇവിടെ വെള്ളക്കെട്ടിന് ആവശ്യമായ പരിഹാരം കാണാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതി. മിക്ക ഭാഗത്തെയും ഓടകൾ അടഞ്ഞുകിടക്കുകയാണ്. ഇതിലൂടെ മവവെള്ളം ഒഴുകാറില്ല. മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ബാക്കിയുള്ളവ റോഡിൽതന്നെ കെട്ടിക്കിടക്കുന്ന അവസ്ഥ.
റോഡും തകർന്നു
വിതുര മുതൽ ചായം വരെയുള്ള റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും കാരണം നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. റോഡിന്റെ തകർച്ചയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അപകടങ്ങളും
ഏഴ് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ റോഡ് ടാറിംഗ് നടത്താൻ അടിയന്തരമായി ഫണ്ട് അനുവദിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്തിയില്ല. റോഡ് ഗതാഗതയോഗ്യമാക്കിയതിന് ശേഷം അനവധി അപകടങ്ങളാണ് അരങ്ങേറിയത്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |