SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

വെള്ളക്കെട്ടിലായി അഴൂർ റോഡ്

vellakettu

മുടപുരം: ചിറയിൻകീഴ് - പെരുങ്ങുഴി പി.ഡബ്ല്യു.ഡി റോഡിൽ,അഴൂർ മാർക്കറ്റിനും സി.വൈ.സി ജംഗ്‌ഷനും മദ്ധ്യേ വെള്ളം കെട്ടിനിൽക്കുന്നത് വാഹന -കാൽനട യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മഴപെയ്താൽ മണിക്കൂറുകളോളമാണ് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുമ്പോൾ ഇരുചക്ര വാഹനത്തിലെയും കാൽനട യാത്രക്കാരുടെയും ദേഹത്ത് വെള്ളം തെറിച്ച് ആകെ നനയുന്ന സ്ഥിതിയാണ്. ഇവിടെ അപകടങ്ങളും പതിവാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് പുതുക്കിപ്പണിത റോഡിലാണ് ഈ ദുരവസ്ഥ. എത്രയും പെട്ടെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.

അശാസ്ത്രിയ നിർമ്മാണം

അശാസ്ത്രിയ റോഡ് നിർമ്മാണമാണ് ഇവിടെ വെള്ളം കെട്ടിനിൽക്കാനുള്ള കാരണം. മഴപെയ്താൽ വെള്ളം ഒഴുകിപോകാനുള്ള ഓട നിർമ്മിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. കഴിഞ്ഞ സംസ്ഥാന സർക്കാർ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിനായി 8.46 കോടി രൂപ അനുവദിച്ചിരുന്നു.ഈ തുക ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനത്തിൽ റോഡിന്റെ എല്ലാ പോരായ്മകളും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സി.വൈ.സി മുതൽ അഴൂർ മാർക്കറ്റ് ജംഗ്ഷൻ വരെ ഓട നിർമ്മിക്കാൻ പൊതുമരാമത്തു വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.സി.സുര,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ,അഴൂർ ഗ്രാമ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL