
തിരുവനന്തപുരം: വാക്കുതർക്കത്തിനിടയിൽ സുഹൃത്തുക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശിയെയും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ബിന്ദു നിവാസിൽ മധു (45), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വെള്ളൈക്കടവ് വലിയവിള വീട്ടിൽ അശോകൻ (50) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളൈക്കടവ് ഭാഗത്തുവച്ച് സംസാരിക്കുന്നതിനിടയിൽ ഇവർ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രതികളുടെ കൈയിലുണ്ടായിരുന്ന വടിവാൾ കൊണ്ട് വീശി നാലുപേരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |