കാട്ടാക്കട: കാട്ടാക്കടയിൽ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയെ,ചാല സ്കൂളിൽ നിന്നെത്തിയ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചു.മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാനായി കാട്ടാക്കട സ്കൂളിലെ വിദ്യാർത്ഥി കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള സാധനം കൊണ്ട്, ഈ വിദ്യാർത്ഥികളിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.30ഓടെ കാട്ടാക്കട സ്കൂളിന് സമീപത്തായിരുന്നു സംഭവം.മൂന്നുപേരും ബാലരാമപുരം സ്വദേശികളാണ്.ആറുമാസം മുൻപ് ബാലരാമപുരത്തെ ഒരു ക്ഷേത്രോത്സവത്തിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായി.ഇതിനുശേഷം പലതവണ ഇവർ ഫോണിലൂടെയും നേരിട്ടും വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ ഫോണിൽ വിളിച്ച് വെല്ലുവിളിച്ചിരുന്നതായി പൊലീസ് പറയുന്നു.തുടർന്നാണ് കാട്ടാക്കട സ്കൂളിന് സമീപമെത്തി വഴക്കുണ്ടാക്കിയത്.
17കാരന്റെ വയറിന്റെ ഇടതുഭാഗത്താണ് കുത്തേറ്റത്.ഇയാളെ നാട്ടുകാരും കൂടെയുണ്ടായിരുന്നവരും ചേർന്ന് നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സി.ടി സ്കാനിംഗിനുശേഷം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കാട്ടാക്കട പൊലീസ് കേസെടുത്തു.കുത്തിയ 17കാരൻ ഒളിവിലാണ്.കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |