തിരുവനന്തപുരം: വിവിധ സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളികളായവരുടെ,നിലവിലെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് കരുതൽ തടങ്കലിലാക്കുന്ന 'ഓപ്പറേഷൻ ഡാർക്ക് ഹണ്ട് ' സ്‌പെഷ്യൽ ഡ്രൈവ് പരിശോധനകൾ പുരോഗമിക്കുന്നു.
തിരുവനന്തപുരം നഗര പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി എയർപോർട്ട് ഡാനി,പൊക്കം ഷാജഹാൻ,സിങ്കം ധനേഷ്,പല്ലൻ സുരേഷ്,മനോജ് ശേഖർ,പല്ലൻ സജീവ്,പല്ലൻ സുനി,ഇനാസ് തുടങ്ങി ഏകദേശം 150 ഓളം പേരാണ് നിലവിൽ പരിശോധനകൾക്ക് വിധേയരാക്കപ്പെട്ടിട്ടുള്ളത്.
ഇവരിൽ കാപ്പ തടങ്കൽ കാലാവധി പൂർത്തിയാക്കിയവരും പ്രവേശന വിലക്ക് കാലാവധി പൂർത്തിയാക്കിയവരും ഉൾപ്പെടുന്നു.സുരക്ഷാ വർദ്ധിപ്പിക്കുന്നതിനും ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി വരും ദിവസങ്ങളിലും,ഇത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും,ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് പരിധിക്കുള്ളിൽ ലഹരി വ്യാപനത്തിന് തടയിടുന്നതിലേക്കായി പരിശോധനകളും ഇതോടൊപ്പം കർശനമാക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |