
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടും സമീപ പഞ്ചായത്തുകളിലും തെരുവ് നായ ശല്യം രൂക്ഷം.അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന് കോടതി ഉത്തരവുണ്ടായിട്ടും പ്രാദേശിക ഭരണകൂടങ്ങൾ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നെല്ലനാട്,മാണിക്കൽ,പുല്ലമ്പാറ,വാമനപുരം,കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രധാന കവലകളിലും ജനവാസ മേഖലകളിലും നായ ശല്യം രൂക്ഷമാണ്.എവിടെ നോക്കിയാലും അഞ്ചും പത്തും നായ്ക്കളടങ്ങുന്ന കൂട്ടങ്ങളാണ് തെരുവ് കൈയടക്കിയിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കേണ്ടിയിരുന്ന വന്ധ്യംകരണ - വാക്സിനേഷൻ പദ്ധതികൾ വീണ്ടും ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മാലിന്യം തള്ളുന്നു
പഞ്ചായത്തുകളുടെ മാലിന്യ നിർമ്മാർജ്ജനത്തിലെ പാളിച്ചകളും തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണമായി.കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും രാത്രികാലങ്ങളിൽ വെഞ്ഞാറമൂട് എം.സി റോഡരികിലും വിദ്യാലയ പരിസരങ്ങളിലും തള്ളുന്നത് പതിവാണ്.
അപകടകാരികൾ
പുലർച്ചെ സമയങ്ങളിൽ റോഡിലിറങ്ങുന്ന കാൽനട യാത്രക്കാർക്കും തൊഴിലാളികൾക്കും പത്രം,പാൽ വിതരണക്കാർക്കും നേരെ ഇവറ്റകൾ പാഞ്ഞടുക്കുകയാണ്.ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |