തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തെളിവ് ശേഖരണം വേഗത്തിലാക്കി പൊലീസ്. സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ള 7പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പിനെത്തിച്ചു. ഉദ്യോഗസ്ഥരെ എറിയാൻ മുട്ട വാങ്ങിയ കടയും പൊലീസ് ലോക്കൽ സെക്രട്ടറിയോട് ചോദിച്ചു.
ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ഇഷ്ടികകൊണ്ട് എറിഞ്ഞും അടിച്ചും തകർത്തത് കൂടാതെ മുട്ടയെറിഞ്ഞും പ്രതിഷേധിച്ചിരുന്നു. മുട്ടയേറ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു എന്നിവരുമായാണ് ഇന്നലത്തെ തെളിവെടുപ്പ് നടത്തിയത്.
മുട്ട എങ്ങനെ സംഘടിപ്പിച്ചു, വാങ്ങിയ കടയേത് എന്നതാണ് പൊലീസ് പ്രധാനമായും ചോദിച്ചത്. പിണറായി വിജയന്റെ വാടക വീടിന് സമീപമുള്ള കട ഐ.പി. ബിനു ചൂണ്ടിക്കാണിച്ച് കൊടുത്തു. ബിനുവിനെ കൂടാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ആറ് പ്രതികളെയും തെളിവെടുപ്പിനെത്തിച്ചു. വാഹനം തടഞ്ഞ് ആക്രമിച്ച സ്ഥലത്തെത്തിച്ചായിരുന്നു ഇവരുടെ തെളിവെടുപ്പ്.
നിലവിൽ 26 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ17 പേരുടെ തെളിവെടുപ്പ് പൂർത്തിയായി. ബാക്കിയുള്ളവരെയും ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |