
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 1.410 ഗ്രാം ഹെറോയിനും കഞ്ചാവുപൊതികളുമായി അസാം മോറിഗാവ് സ്വദേശിനി നെജുമ ബീഗം (23) പിടിയിലായി. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബോട്ടിലിന് 1000 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
യുവതി മയക്കുമരുന്ന് വിൽക്കുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ നടപടിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അസാം നാഗോൺ സ്വദേശിനിയെ 1.3 ഗ്രാം ഹെറോയിനുമായും നാല് യു.പി സ്വദേശികളെ നിരോധിത പുകയില ഉത്പന്നങ്ങളുമായും ആറ് അസാം സ്വദേശികളെ കഞ്ചാവുമായും പിടികൂടിയിരുന്നു.
ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, രതി, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയി, നജ്മി നിഷ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |