
പാറശാല: സംസ്ഥാനത്ത് നിപ, ഷിഗെല്ല,ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്‌നാട് സർക്കാർ വൈദ്യ പരിശോധ കർശനമാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തിവഴി വാഹനങ്ങളിലും മറ്റുമായി തമിഴ്‌നാട്ടിലേക്ക് എത്തുന്നവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. തമിഴ്‌നാട് സർക്കാർ ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരാണ് പരിശോധന നടത്തുന്നത്. പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവരെ നിരീക്ഷണത്തിലാക്കുന്നതിന് പുറമെ ഫോൺ നമ്പർ ശേഖരിച്ച ശേഷം ആവശ്യമുള്ളവർക്ക് മരുന്നുകളും നൽകുന്നതിന് പുറമെ വേണ്ടത്ര ജാഗ്രതാ നിർദ്ദേശങ്ങളും നൽകുകയാണ് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |