
വർക്കല: വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മയിൽ ചത്ത നിലയിൽ കണ്ടെത്തി. അയിരൂർ ചാരുംകുഴിയിൽ പ്രദേശവാസികളാണ് ഇന്നലെ രാവിലെ മയിലിന്റെ ജഡം കണ്ടത്. അയിരൂർ പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പാലോട് ഫോറസ്റ്റ് റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയപരിശോധനയിൽ വൈദ്യുതി ലൈനിൽ തട്ടിയാണ് മയിൽ ചത്തതെന്ന് പറഞ്ഞു. മയിലിന്റെ ജഡം പോസ്റ്റുമോർട്ടം നടത്തിയ ശേഷം വന്യജീവി സംരക്ഷണ ചട്ടങ്ങൾ പാലിച്ച് ജഡം മറവ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |