SignIn
Kerala Kaumudi Online
Friday, 10 July 2026 1.50 AM IST

24 അപേക്ഷകളിൽ തീരുമാനം

കോട്ടയം:ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ

നടന്നു. ലൈസൻസുമായി ബന്ധപ്പെട്ട 39 അപേക്ഷകൾ പരിഗണിച്ചു. 24 എണ്ണത്തിൽ തീരുമാനമായി. ബാക്കിയുള്ള അപേക്ഷകൾ ന്യൂനതകൾ പരിഹരിച്ചു സമർപ്പിക്കാൻ നിർദേശം നൽകി.
വ്യവസായ സംരംഭങ്ങൾക്ക് സമയബന്ധിതമായി ലൈസൻസ് ലഭിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഏകജാലക ക്ലിയറൻസ് ബോർഡ്. ജില്ലാതാലൂക്ക് വ്യവസായ കേന്ദ്രങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NEYYATTINKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL