
മാന്നാർ: വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തിന് റിട്ട.അദ്ധ്യാപക ദമ്പതിമാരുടെ കൈത്താങ്ങിൽ അടച്ചുറപ്പുള്ള വീടൊരുങ്ങി. മാന്നാർ യു.ഐ.ടി കോളേജ് മുൻ പ്രിൻസിപ്പലും മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ.പ്രകാശ് കൈമളിന്റെയും ഭാര്യ കായംകുളം എം.എസ്.എം കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും ഇന്നർവീൽ ക്ലബ്ബ് ഓഫ് ഗോൾഡൻ ചാർട്ടർ പ്രസിഡന്റുമായ ഡോ.എം.കെ ബീനയുടെയും സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ നിർവഹിച്ചു. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ.പ്രസാദ്, വൈസ് പ്രസിഡന്റ് പി.എ. ലത, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ചന്ദ്രകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലേഖനകുമാരി, ശാന്തിനി ബാലകൃഷ്ണൻ, കെ.മായ, ലയൺസ് ക്ലബ്ബ് ഓഫ് മാന്നാർ റോയൽ പ്രസിഡന്റ് ഡോ.ദിലീപ് കുമാർ, ഡോ.പ്രകാശ് കൈമൾ, ഡോ.എം.കെ.ബീന, ഇന്ദുശേഖരൻ, വിജയകുമാർ, ടി.എസ്.ഗോപാലകൃഷ്ണപിള്ള, ബെന്നി ഫിലിപ്പ്, പ്രകാശ് പ്രഭ, ഷെഫീഖ് എവർഷൈൻ, സ്മിതാരാജ്, കൊച്ചിൻ റഹ്മാൻ, എം.പി.സുരേഷ് കുമാർ, ബിന്ദു മേനോൻ, രശ്മി ശ്രീകുമാർ, രാജശേഖരൻ, വർഗീസ് കുര്യൻ, എന്നിവർ പ്രസംഗിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം കെ.എ കരീം ചെയർമാനായ ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിക്കുന 51-ാമത് വീടാണിത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |