കണ്ണൂർ: പൊലീസിൽ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിൽ യുവാക്കളെ തട്ടികൊണ്ടുപോയി ബന്ദിയാക്കി മർദ്ദിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗം പിടിയിൽ. കാസർകോട് സ്വദേശി അബൂബക്കർ സിദ്ധിഖി (36)നെ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തു.
കണ്ണൂർ അതിരകത്തെ റിയാസിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2026 ഏപ്രിൽ 19 ന് വൈകീട്ട് 5 മണിയോടെ അതിരകത്ത് വെച്ചായിരുന്നു റിയാസിനെയും ബന്ധുവിനെയും ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയത്. മംഗലാപുരം അട്ടേവാർ എന്ന സ്ഥലത്ത് കൊണ്ടുപോയ ഇരുപതോളം പേരടങ്ങിയ സംഘം ഇരുവരെയും ക്രൂരമായിമർദ്ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളിലുൾപ്പെട്ട കണ്ണൂർ സ്വദേശികളായ രണ്ടംഗ സംഘത്തിനെതിരെ പരാതിക്കാരന്റെ ബന്ധു കണ്ണൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പരാതി നൽകിയിരുന്നു. കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |