SignIn
Kerala Kaumudi Online
Friday, 10 July 2026 2.25 AM IST

അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്: ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പോത്തൻകോട് : സമൂഹ മാദ്ധ്യമങ്ങളിൽ യുവാവിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കോടതി കേസെടുത്തു. പോത്തൻകോട് ആനയ്‌ക്കോട് ബ്രാഞ്ച് സെക്രട്ടറി മഞ്ഞമല റിയാസിനെതിരെയാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ബൈക്ക് യാത്രക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ട് ബൈക്കുകളിലായി യാത്ര ചെയ്തിരുന്ന അഞ്ചംഗ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. പോത്തൻകോട് മഞ്ഞമല മേഘമൽഹാർ വീട്ടിൽ ഫിർണാസ് ഉറൂബി (20) നെയാണ് സംഘം മർദ്ദിച്ചത്. സംഭവത്തിൽ കഠിനംകുളം സ്‌റ്റേഷനിലെ ഡ്രൈവർ പി.സി. സുജിത് ആയിരുന്നു ഒന്നാം പ്രതി. പൊലീസ് കേസെടുത്ത് അന്വഷണം നടക്കുന്നതിനിടെ പോത്തൻകോട് ആനയ്ക്കോട് ബ്രാഞ്ച് സെക്രട്ടറി റിയാസ്, ഫർണാസിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിനെ തുടർന്ന് ഫർണാസിന്റെ കുടുംബം മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL